2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

.. ഈ യാത്ര തുടരുകയാണ്....

ഇന്നും , .. പാതിമാത്രം പറഞ്ഞ് ... .മുഴുമിപ്പിക്കാതെ .. ,
നെടുവീര്‍പ്പാര്‍ന്ന ... നൊമ്പരങ്ങളുമായി ......
വിദൂരതയില്‍ ....ആരോടുമൊന്നും പറയാതെ.......
.. ഈ യാത്ര തുടരുകയാണ്....
കാരണം ...വളരെ....ആത്മാര്ഥമായി...
ഗൌരവമായി.....കണ്ട....പ്രണയത്തില്...
ഇന്നും...വിശ്വാസമുണ്ട്......നാളെ.........
എന്നെങ്കിലും നീ എല്ലാം മനസ്സിലാക്കും....

പിന്നെ....
അപ്പോഴും എനിക്ക് പറയാനുള്ളത്.....ഇതാണ്....

നിനക്കായ്... കുറിച്ചിട്ട....വരികള്‍ വായിക്കുമ്പോള്‍ ,
നീ കണ്ണീര് പൊഴിക്കരുത്...കാരണം....കടലാസ്സു താളുകളില്‍
ചോരയുടെ...മണമുണ്ടാകാം ......
എന്തെന്നാല്‍.....ആ വരികള് ഞാനെഴുതിയത് ,
എന്റെ.....രക്തം.....കൊണ്ടായിരുന്നു....
കൊഴിഞ്ഞു വീണ നാളിലെ... എന്‍റെ ,
പ്രണയ നോമ്പരങ്ങള്‍ക്ക്‌ .നല്‍കുന്ന
ആത്മാര്ത്ഥ പ്രണയത്തിന്റെ.....സാകഷ്യ പത്രം......!!!

ഓര്‍മ്മകളുടെ മയില്‍ പീലി തുണ്ടുകളും ,
സൌഹൃദത്തിന്റെ വളപ്പൊട്ടുകളും ,
സ്നേഹത്തിന്റെയും കണ്ണുനീരിന്റെയും ,
നനവും നിറഞ്ഞ മനസിലെ മുത്തുച്ചിപ്പികള്‍ ........
പലപ്പൊഴും ഈ ചിപ്പികള്‍ ചെറു ചെപ്പുകളിലടച്ച്
ജിവിത വഴിത്താരയില്‍ ......
അവിടവിടെ ഉപേക്ഷിച്ചാണ് നമ്മുടെ യാത്ര.....
എകാന്ത നിമിഷങ്ങളില്‍ മനസിനെ -
ഓര്‍ മ്മയുടെ തീരങ്ങളില്‍ അലയാന്‍ വിടാറുണ്ട് നാം ....
ഈ സവാരിക്കിടയില്‍ പലപ്പൊഴും -
ഈ പഴയ ആ ഓര്‍മ്മച്ചെപ്പുകള്‍ നാം വീണ്ടെടുക്കാറില്ലെ..??/
നിന്നോടുള്ള എന്റെ പ്രണയം നിസ്വാര്ത്ഥമായിരിക്കും....
നിന്റെ ചിന്തകള്ക്കും സ്വപ്നങ്ങള്ക്കും
ഞാന്ഒരിക്കലും തടസമാവില്ല.....
ഒന്നും പ്രതീക്ഷിക്കാതെ ഞാന്നല്കുന്ന സ്നേഹത്തിനെ
ആളുകള്പരിഹസിച്ചേക്കാം.....
വിവാഹം എന്ന വ്യവസ്ത്ഥിതിക്ക്
ഈ പ്രണയത്തില്പ്രാധാന്യമേയില്ല ....
മനസ്സിന്‍റെ എല്ലാ നന്മകളുമായി
നിന്നെ ഞാന്‍ പ്രണയിക്കുന്നു .....
.തിരികെ തേടിയെത്തുന്നത് വെറുപ്പിന്റെ
കൂരമ്പുകളായാല്ലും ഞാന്‍ ഭയപ്പെടുകയില്ല ....

ഇന്നും....പാതിമാത്രം പറഞ്ഞ് ... .മുഴുമിപ്പിക്കാതെ.... നെടുവീര്‍പ്പാര്‍ന്ന ... നൊമ്പരങ്ങളുമായി...
വിദൂരതയില്‍ ....ആരോടുമൊന്നും പറയാതെ......... ഞാന്‍ ഈ യാത്ര തുടരുകയാണ് ..

2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

എന്നെന്നും ഓര്‍ത്തുവെക്കാന്‍ ഒരു ദിവസം!!!

അസാധാരണമായി ഒന്നും ഇല്ലാതെ പ്രവാസജീവിതത്തിൽ ഒരു ദിവസം കൂടി പുലർന്നു..എല്ലാം പതിവുപോലെ തന്നെ..പക്ഷെ ഓഫീസിന്റെ പടികയറുമ്പോൾ തന്നെ ഒരു അസാധാരണമായ പലതും കാണുന്നു..എല്ലാവരും നല്ല തിരക്കിലാണു.അവരവരവരുടെ സെക് ഷൻ വൃത്തിയാക്കുന്ന തിരക്കിലാണു എല്ലാവരും..എല്ലാവരുടെ മുഖവും നല്ല പ്രസന്നമായിരിക്കുന്നു..ഞങ്ങളുടെ ഇക്ക ഇന്നിവിടെ വരുന്നതിന്റെ സന്തോഷത്തിലാണു എല്ലാവരും,ലോകം അറിയുന്ന വ്യാപാരി,കോടികളുടെ സമ്പത്തിന്റെ ഉടമ,വിവിധരാജ്യങ്ങളുടെ ഭരണാധികാരികൾക്കു പ്രിയപെട്ട വ്യവസായി,സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാർക്കു അവരുടെ പ്രിയപെട്ട ഇക്ക,ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ അന്ന ധാതാവ് മലയാളികളുടെ അംബാസിഡർ എന്ന പദവിക്കു ഏറ്റവും യോജിച്ച മലയാളി,,ഏതൊരു കേരളീയന്റെയും സ്വകാര്യ അഹങ്കാരം പത്മശ്രീ എം എ യൂസുഫലി..ഞങ്ങളുടെ ഇക്ക.
പൊതുവെ വൃത്തിയായി കിടക്കുന്ന എന്റെ സെക്ഷനിൽ എനിക്കു കാര്യമായി പണിയെടുക്കേണ്ടി വന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഡയറക്ടർ സലീം സാർ വന്നു എല്ലാ സെക്ഷനും ഒന്നു പരിശോധിച്ചു .ഉടനെ തന്നെ യൂസുഫ്ക ഇവിടെ എത്തും എന്ന് മനസ്സിലായി .പന്ത്രണ്ടരയോടു കൂടി ലോജിസ്റ്റിക്സിലെ ഒരു വശത്തുള്ള ഞങ്ങളുടെ ഓഫീസിന്റെ അടുത്ത് കറുത്ത കാർ ഒഴുകിയെത്തി..
ആദരണീയനും എല്ലാവരുടെയും ബഹുമാന്യനുമായ ഇക്ക കാറിൽ നിന്നും പുറത്തിറങ്ങി,അകമ്പടിയായി മാനേജർമാരും പേർസണൽ സ്റ്റാഫിലുള്ളവരും സെക്രട്ടറിമാരും എല്ലാം ഉണ്ടായിരുന്നു, ശാന്തനായി സൗമ്യനായി മുന്നിൽ നടന്നു വരുന്ന ഇക്കയെ എലാവരും സ്നേഹാദരവോടെ നോക്കിനിന്നു.ഓരോ സെക്ഷനിലും കയറി ജീവനക്കാരുടെ ക്ഷേമാ ഐശര്യങ്ങൾ അനേഷിച്ചു കൊണ്ട് എന്റെ ഡിപ്പർട്ട്മെന്റിലും എത്തി.മനസ്സിൽ തിങ്ങിനിറഞ്ഞ ആദരവിന്റെ ഒരംശം പോലും എനിക്കു പ്രകടിപ്പിക്കാൻ കഴിയുമായിരുന്നില്ല,സലാം പറഞ്ഞു കൈ കൊടുത്തു ..വളരെ മുൻപുതന്നെ പരിചയമുള്ളതു പോലെ മനസ്സിനെ കീഴടക്കുന്ന പുഞ്ചിരിയോടെ എന്നോടു "സുഖമല്ലേ" എന്ന ചോദ്യം എന്നെ ഏറെ സന്തോഷിപ്പിച്ചു.. ലോകം അറിയുന്ന ആ വലിയ മനുഷ്യനു മുന്നിൽ ആ വ്യക്തി പ്രഭാവത്തിനു മുന്നിൽ ഒരു കുഞ്ഞിനെ പോലെ ഞാൻ നിന്നു.. 
എന്റെ കൂടെയുള്ള അർമാൻ എന്ന ഫിലിപ്പൈനി സ്റ്റാഫിനെ നോക്കി എന്നോട് ചോദിച്ചു "ഇവനേതു നാട്ടുകാരൻ ആണെടാ?" ഫിലിപ്പൈനിയാണു എന്നു ഞാൻ മറുപടിയും പറഞ്ഞു..കണ്ടിട്ട് ഒരു ബോറി ലുക്കുണ്ടല്ലോടാ ..നിനക്കു ഹിന്ദി അറിയാമോടാ എന്ന അവനോടുള്ള ചോദ്യത്തിനു ലിറ്റിൽ ലിറ്റിൽ എന്ന മറുപടിയും കൊടുത്തു അവൻ.. 
ഇത്രയും സംസാരിച്ചു അദ്ദേഹം ഞങ്ങളുടെ അടുത്തു നിന്നും പുറത്തിറങ്ങി..
മനസ്സിൽ ആഹ്ലാദത്തിന്റെ വേലിയേറ്റമായിരുന്നു, ഒരോ നിമിഷങ്ങൾക്കും ഏരെ വിലയുള്ള എം എ യൂസുഫലി എന്ന ആ വലിയ മനുഷ്യൻ തന്റെ തൊഴിലാളികളുമായി അല്പസമയം ചിലവഴിക്കാൻ സംയം കണ്ടെത്തുന്നു എന്നത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തി.ഈ ഒരു സന്ദർശനം തന്നെ എന്നെ പോലുള്ള തൊഴിലാളികൾക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമാണു ഏറ്റവും വലിയ അംഗീകാരമാണു.. 
ലുലു എന്ന വാക്കിനു മുത്ത് എന്നാണു ആറബിയിൽ അർഥം..ആ പേരു നന്നായി ചേരുന്നതും അദ്ദേഹത്തിനാണു നാട്ടികയിലെ മുത്ത്..ലോകത്തിലെ വിലകൂടിയ മുത്ത് ലുലു. 
തൊണ്ണൂറിലധികം ലോകരാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുള്ള ഈ പ്രശസ്തൻ ലോകത്തിൽ ഏറ്റവും ഇഷ്ടപെട്ട സ്ഥലമായി സ്വന്തം നാടിനെ അഹങ്കാരത്തോടെ പറയാറുണ്ട്. 
ഒരു മനുഷ്യജന്മത്തിൽ സ്വന്തമാക്കാൻ കഴിയുന്ന സമ്പത്തിനെക്കാളും തന്റെ കുടപ്പിറപ്പുകളുടെയും തൊഴിലാളികളുടെയും സംരക്ഷണവും പ്രാർഥനയും ഏറ്റവും വലിയതാണെന്ന വിശ്വാസം അദ്ദേഹത്തിന്റെ ഉയർച്ചക്കുള്ള വലിയ കാരണമായി എപ്പോഴും അദ്ദേഹം ഓർമ്മിക്കുന്നു..പ്രാർഥനയിലും ആരാധനയിലും മുടക്കം വരുത്താതെ ..തിരക്കു പിടിച്ച യാത്രകൾക്കിടയിലും അദ്ദേഹം വായനയും കൂടെ കൊണ്ടു നടക്കുന്നു എന്നതും എന്നെ ആശ്ചര്യപ്പെടുത്തുന്നു.
ഞങ്ങളുടെ ഓഫീസ് വിട്ടു അദ്ദേഹം യാത്രപറഞ്ഞു പോയപ്പോൾ ഇനി കാണാനാവുമോയെന്ന സംശയവും അദ്ദേഹത്തെ നേരിട്ടു കണ്ട അടക്കാനാവാത്ത സന്തോഷവും എന്റെ മനസ്സിനെ വല്ലാതെ ഇളക്കിമറിച്ചു.. 
സ്നേഹ സമ്പന്നനായ ഇക്കാ അങ്ങയുടെ ഓരോ ഉയർച്ചയും ഞങ്ങളുടെയും ഉയർച്ചയാണു,അങ്ങയുടെ ഓരോ പ്രവർത്തനവും നന്മകൾ നിറഞ്ഞതാണു,പതിനായിരക്കണക്കിനു തൊഴിലാളികളുടെ പ്രാർഥന നിങ്ങളോടൊപ്പമുണ്ട്, അവരുടെ കുടുംബങ്ങളുടെ പ്രാർഥനകളിൽ നിങ്ങൾ എന്നുമുണ്ടായിരിക്കും, ഒരു സംരക്ഷകനെ പോലെ ഞങ്ങളുടെ മുന്നിൽ അവതരിച്ച അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി സർവ്വ ശക്തനോട് ആത്മാർഥമായി പ്രാർഥിക്കുന്നു..

ഒര്മാകളിലെക്കൊരു മടക്ക യാത്ര....

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ...കളിച്ചും, ചിരിച്ചും, തമ്മില്‍ തല്ലിയും പരീക്ഷയുടെ തലേന്ന് പുസ്തകങ്ങളുമായി മല്ലിട്ടും...അങ്ങനെ കണ്ണീരിന്റെ നനവൂറുന്ന ഒരായിരം ഓര്‍മ്മകള്‍... എന്റെ ക്ലാസ്സ്‌ മുറികള്‍ക്കും എന്റെ ഇരിപ്പിടങ്ങള്‍ക്കും ആ ഇടനാഴികള്‍ക്കും എന്നെക്കുറിച് ഒരുപാടു കഥകള്‍ പറയനുണ്ടായിരിക്കും...ഇനി കാണുമ്പോള്‍ പറയുവാന്‍ കരുതി വച്ചവ...ഇനിയെന്ന് ??

2011 ഏപ്രിൽ 27, ബുധനാഴ്‌ച

എന്റെ ഗ്രാമം !!!!!!!


ആമുഖം
*******

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില് പെരുമ്പടപ്പ് ബ്ളോക്കിലാണ് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെളിയങ്കോട് വില്ലേജുപരിധിയിലുള്പ്പെടുന്ന വെളിയങ്കോട് ഗ്രാമപഞ്ചായത്തിനു 15.21 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള് വടക്കുഭാഗത്ത് പൊന്നാനി മുനിസിപ്പാലിറ്റിയും, മാറഞ്ചേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് എടപ്പാള്, നന്നംമുക്ക്, പെരുമ്പടപ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരുമ്പടപ്പ് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പൊന്നാനി മുനിസിപ്പാലിറ്റിയും, അറബിക്കടലുമാണ്. കേരളത്തിന്റെ തീരദേശങ്ങളില് നല്ലൊരു പങ്കും മുന്കാലത്തെന്നോ കടല്മാറി കരയായി തീര്ന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ തരത്തില് ഏറ്റവും ഒടുവില് കടല്മാറി കരയായിതീര്ന്ന ഭൂപ്രദേശങ്ങളിലൊന്നാണ് വെളിയങ്കോട് പ്രദേശവും എന്ന് അനുമാനിക്കപ്പെടുന്നു. കൂടുതല് താഴ്ന്ന നിലയിലുള്ള കടലോരവും, ഏതാനും ഭാഗങ്ങള് ചതുപ്പുപ്രദേശങ്ങളായി കാണുന്നതും, ഭൂമിശാസ്ത്രപരമായ കിടപ്പും ഈ അനുമാനത്തിനു കൂടുതല് ഊന്നല് നല്കുന്നു. പടിഞ്ഞാറ് അറബിക്കടലും വടക്കും കിഴക്കും ഭാഗങ്ങളില് പുഴയും കായലുമുള്ള ഈ പ്രദേശത്തെ മണ്ണ് വളക്കൂറുള്ളതും ഫലഭൂയിഷ്ഠവുമാണ്. കേരവൃക്ഷങ്ങളുടെ വിളനിലമാണിവിടം. അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി ചരിത്ര സംഭവങ്ങള്ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണിത്. ഇസ്ളാംമതം ലോകത്തുണ്ടായ ആദ്യനാളുകളില് തന്നെ കേരളത്തിലും പ്രചാരം നേടാന് തുടങ്ങിയിരുന്നു. പ്രാരംഭഘട്ടത്തില് തന്നെ ഈ തീരദേശത്തും അതിന്റെ സന്ദേശം എത്തിയിട്ടുണ്ട്. അറബികളും, യൂറോപ്യന്മാരും കേരളത്തിലെ തീരപ്രദേശങ്ങളുമായി വ്യാപാരബന്ധം പുലര്ത്തി പോന്നിരുന്ന അക്കാലത്ത്, കൊപ്രയും ഉണക്കമീനും അന്യദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഒരു തുറമുഖം വെളിയംകോട് ഉണ്ടായിരുന്നു. ഈ നാടിനെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്ത്തിയ കെ.സി.എസ്.പണിക്കര് എന്ന ലോകപ്രശസ്ത ചിത്രകാരന് ഈ നാട്ടുകാരനും ഈ നാടിന്റെ യശസ്സുയര്ത്തിയ വ്യക്തിയുമാണ്. സ്വാതന്ത്ര്യപ്രാപ്തിക്കും വളരെ വര്ഷങ്ങള്ക്കു മുമ്പുതന്നെ വെളിയങ്കോട് പഞ്ചായത്ത് നിലവില് വന്നിരുന്നു. അന്ന് വെളിയങ്കോട് വില്ലേജുപ്രദേശം മാത്രം ഉള്പ്പെടുന്നതായിരുന്നു ഈ പഞ്ചായത്ത്. 1964-ല് വെളിയങ്കോട്, എരമംഗലം, അയിരൂര്, പെരുമ്പടപ്പ് എന്നീ വില്ലേജുകള് കൂട്ടിച്ചേര്ത്തുകൊണ്ട് പെരുമ്പടപ്പ് പഞ്ചായത്ത് രൂപീകൃതമായി. പില്ക്കാലത്ത് പെരുമ്പടപ്പ് പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് പെരുമ്പടപ്പ്, എരമംഗലം എന്നീ പഞ്ചായത്തുകള് നിലവില് വന്നു.

സാമൂഹ്യചരിത്രം
**********

സംഘകാലകൃതികളില് പരാമര്ശിക്കുന്ന “വെളിയം” എന്ന ഭൂപ്രദേശം ഈ നാടാണെന്നും, അതല്ല, കൊല്ലം ജില്ലയിലെ “വെളിയം” ആണെന്നും രണ്ടു പക്ഷമുണ്ട്. വാസ്കോഡഗാമ തന്നെ ആദ്യം നങ്കൂരമിട്ടത് വെളിയങ്കോട് തീരത്തായിരുന്നുവെന്നും, പിന്നീട് കാപ്പാട് കടപ്പുറത്തേക്ക് നീങ്ങിയതാണെന്നും ചിലര് വാദിക്കുന്നുണ്ട്. മലബാര് പിടിച്ചെടുക്കുന്നതിനു വേണ്ടി ടിപ്പുസുല്ത്താന് നടത്തിയ പടയോട്ടം ഈ മണ്ണിലൂടെ കടന്നുപോയിട്ടുണ്ട്. അക്കാലത്ത് ടിപ്പുസുല്ത്താന് നിര്മ്മിച്ച പാതയാണ് ഇപ്പോള് നാഷണല് ഹൈവേ ആയി ടിപ്പുസുല്ത്താന്റെ പേരില് തന്നെ അറിയപ്പെടുന്നത്. അറബിനാടുകളില് “ബിലന് കൂത്ത്” എന്ന പേരില് വെളിയങ്കോട് പ്രദേശം നേരത്തെതന്നെ പ്രസിദ്ധി നേടിയിരുന്നു. 18-ാം നൂറ്റാണ്ടില് ജീവിച്ച പ്രശസ്ത പണ്ഡിതനും ആത്മീയാചാര്യനും അറബികവിയുമായ ഉമര്ഖാസിയിലൂടെ ഈ നാടിന്റെ നാമം ഇസ്ളാമിക പുണ്യനഗരമായ മെക്കയിലും മറ്റ് അറബിദേശങ്ങളിലും പ്രചരിച്ചിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില് വെളിയങ്കോട് അങ്ങാടിയില് പോലീസ്റ്റേഷന്, രജിസ്ട്രാഫീസ്, സെഷന്സ് കോടതി, ഹജൂര്കച്ചേരി എന്നിവ പ്രവര്ത്തിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്. ഈ ആഫീസുകള് സ്ഥിതി ചെയ്തിരുന്ന ഭാഗം “കച്ചേരിപുറായി” എന്ന പേരില് ഇന്നും അറിയപ്പെടുന്നു. മുഹമ്മദുനബിയുടെ ഗോത്ര പരമ്പരയില്പെട്ട തങ്ങള്മാര് വര്ഷങ്ങള്ക്കു മുമ്പു തന്നെ ഈ പ്രദേശത്ത് എത്തിയിട്ടുണ്ട്. വെളിയങ്കോട് എത്തിയ തങ്ങള്മാരുടെ പൂര്വ്വികര് സൂറത്തില് നിന്നും വന്നവരായതു കൊണ്ട് സൂറത്തിലെ തങ്ങള്മാര് എന്നാണ് അവര് അറിയപ്പെടുന്നത്. മതപഠനത്തിനുവേണ്ടി കേരളത്തിന്റെ നാനാഭാഗത്തുനിന്നും പലരും വെളിയംകോടു വന്ന് താമസിച്ചിരുന്നു. അക്കാലത്ത് പണികഴിപ്പിച്ചവയാണ് വെളിയങ്കോട് ഇപ്പോള് കാണുന്ന മുസ്ളീംപള്ളികളില് പലതും. തട്ടാങ്ങര കുട്ടിയാമു മുസ്ളിയാര് കേരളത്തിലെ പ്രസിദ്ധനായ ഒരു പണ്ഡിതനായിരുന്നു. കേരളത്തില് അറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്ത്താവും പത്രപ്രവര്ത്തകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ മക്തി തങ്ങളുടെ ജന്മനാടും കര്മ്മമണ്ഡലവും ഈ നാടായിരുന്നു. നാടിനെ പ്രസിദ്ധിയിലേക്ക് ഉയര്ത്തിയ രണ്ട് കുടുംബങ്ങളാണ് ചേന്നാസ് മനയും, പാണ്ടമ്പറമ്പത്ത് മനയും. സാമൂതിരിയുടെ പതിനെട്ടര സാമാജികരില് ഒരാളും, മന്ത്രിമണ്ഡലത്തിലെ പ്രധാനിയുമായിരുന്ന ചേന്നാസിന്റെ സാന്നിധ്യം സാമൂതിരിയുടെ അരിയിട്ട് വാഴ്ച എന്ന ചടങ്ങിന് അനിവാര്യമാണ്. ഇന്നും മുഴുവന് ഹൈന്ദവ ദേവാലങ്ങളിലെയും തന്ത്രമന്ത്രങ്ങളുടെ ആധികാരിക ഗ്രന്ഥമായി ഗണിക്കപ്പെടുന്ന “തന്ത്രസമുച്ചയം” രചിച്ചത് ചേന്നാസ് നാരായണന് നമ്പൂതിരിപ്പാടാണ്. ഗുരുവായൂര് അമ്പലം, കോഴിക്കോട് തളിക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിലെ താന്ത്രികജോലി പാരമ്പര്യമായി ചെയ്തുവരുന്നത് ഇപ്പോഴും ഈ കുടുംബമാണ്. ജന്മിമാരുടെയും ഭൂസ്വാമിമാരുടെയും മര്ദ്ദനങ്ങളും ഗുണ്ടാവിളയാട്ടങ്ങളും അനുഭവിക്കാന് വിധിക്കപ്പെട്ടിരുന്ന ഒരു ജനസമൂഹം ഇവിടെയുണ്ടായിരുന്നു. സ്വതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായി വളര്ന്നുവന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും അനുരണനങ്ങള് ഈ നാട്ടിലും ഉണ്ടായിട്ടുണ്ട്. ദേശീയപ്രസ്ഥാനമായ കോണ്ഗ്രസിലും പിന്നീട് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലും ത്യാഗപൂര്ണ്ണമായ പ്രവര്ത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നവരാണ് സാധു പി.അബ്ദുള്ളക്കുട്ടി, കൊളാടി ഉണ്ണി, ഒ.കെ.മമ്മുണ്ണി, എം.ടി.മുഹമ്മദ് ആനകത്ത് തുടങ്ങിയവര്. 1940-കളുടെ ആരംഭത്തില് വെളിയങ്കോട് പാലത്തിനു സമീപം വച്ച് നടന്ന അഖിലേന്ത്യാ കിസാന് സഭയുടെ സമ്മേളനം ചരിത്രസംഭവമായിരുന്നു. കമ്മ്യുണിസ്റ്റ് പാര്ട്ടിയുടെ പ്രമുഖ പ്രവര്ത്തകനായിരുന്ന കെ.ദാമോദരന്റെയും ഇമ്പിച്ചിബാവയുടെയും പ്രധാന പ്രവര്ത്തനമേഖലയായിരുന്നു ഈ പ്രദേശം. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ഈ പ്രദേശങ്ങളില് ഭരണകൂടത്തിന്റെ പ്രതിപുരുഷനായി വാണരുളിയിരുന്നത് സര്വ്വവിധ അധികാരങ്ങളോടും കൂടിയ “അധികാരി”മാരായിരുന്നു. വലിയ ജന്മി കുടുംബങ്ങളിലെ അംഗങ്ങളെയാണ് ബ്രിട്ടീഷുകാര് ഈ ചുമതല ഏല്പ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തും ഈ നാട്ടിലെ ബഹുജന പ്രസ്ഥാനങ്ങളുടെ മുഖ്യധാര കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ ഇവിടെയും, ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്തന്നെയായിരുന്നു. പഴയ കാലത്ത്, തൃശ്ശൂര് ജില്ലയിലെ പുന്നയൂര്ക്കുളം മുതല് പൊന്നാനി വരെയുള്ള പ്രദേശങ്ങളിലെ കുട്ടികള്ക്ക് വിദ്യാഭ്യാസത്തിനുള്ള ഏക അവലംബം ബോര്ഡ് ഹയര് എലിമെന്ററി സ്കൂള് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ വെളിയങ്കോട് ഹൈസ്കൂളായിരുന്നു.

സാംസ്കാരികചരിത്രം
*************

വെളിയങ്കോട് എന്ന ഈ ഗ്രാമത്തില് ജനിച്ച് അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്ന്ന ചിത്രകാരനാണ് കെ.സി.എസ്.പണിക്കര്. അദ്ദേഹത്തിന്റെ “വെളിയങ്കോട് പാലം” എന്ന ചിത്രം പ്രശസ്തവും ഈ നാടുമായി ബന്ധപ്പെട്ടതുമാണ്. ഇവിടുത്തുകാരായ വിദ്വാന് എ.കൃഷ്ണന്, എ.പി.നമ്പീശന് എന്നിവര് സാഹിത്യരംഗത്തെ അതിപ്രശസ്തരായിരുന്നു. കാലങ്ങളായി ആചരിച്ചുപോരുന്ന വെളിയങ്കോട് ചന്ദനക്കുടം നേര്ച്ചയിലും, പതിനെട്ടരകാവുകളില്പെട്ട കണ്ണേന്കാവ്, പണിക്കന്കാവ് എന്നിവിടങ്ങളിലെ ഉത്സവങ്ങളിലും സാമുദായിക വ്യത്യാസങ്ങള് വിസ്മരിച്ചുകൊണ്ട് ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്നു. വെളിയങ്കോട് പഴഞ്ഞിഭാഗത്ത് പരേതനായ ആലക്കാട്ടില് ചിയ്യാമു സാഹിബ് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ദാറുല് ഉലും എന്ന വായനശാലയുടെ പ്രവര്ത്തനമാരംഭിച്ചത്. പുരോഗമനചിന്ത ജ്വലിപ്പിക്കുന്ന നിരവധി ഗ്രന്ഥങ്ങളുടെ കൂട്ടായ പാരായണവും സംവാദവും ഇവിടെ പതിവായിരുന്നു. എരമംഗലത്ത് പ്രവര്ത്തിച്ചിരുന്ന ജയ്ഹിന്ദ് വായനശാലയുടെ പ്രവര്ത്തനങ്ങളും സ്മരണീയമാണ്. എരമംഗലത്ത് തന്നെ 1980-കളുടെ പകുതി മുതല് പ്രവര്ത്തിച്ചുവരുന്ന സര്ഗ്ഗവേദി ഗ്രന്ഥാലയം, വെളിയങ്കോട് പ്രവര്ത്തിക്കുന്ന ടാസ്ക് ലൈബ്രറി എന്നിവയാണ് മറ്റു പ്രമുഖവായനശാലകള്. അറബിസാഹിത്യത്തിനു മികച്ച സംഭാവനകള് നല്കിയ ആത്മീയാചാര്യനും പണ്ഡിതനും കവിയുമായിരുന്ന വെളിയങ്കോട് ഉമര്ഖാസിയുടെ സാംസ്കാരികരംഗത്തെ സംഭാവനകള് എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ “ഖദീസത്തുല് ഉമരിയ്യ” എന്ന ഗ്രന്ഥം ഈജിപ്തില് പ്രസിദ്ധീകരിക്കുകയും, അറബ് ധൈഷണികരംഗത്ത് ഏറെ ചര്ച്ച ചെയ്യപ്പെടുകയും പ്രശംസയാര്ജ്ജിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി കൃതികള് പാശ്ചാത്യ പൌരസ്ത്യ സര്വ്വകലാശാലകളില് ഇന്നും പാഠ്യവിഷയങ്ങളാണ്. അറബിസാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റു രണ്ട് പ്രമുഖവ്യക്തികളാണ് വെളിയങ്കോട് ഹസ്സന് മുസ്ള്യാരും, സനാവുല്ല മക്തി തങ്ങളും. ലക്ഷദ്വീപിലെ കവരത്തി തുടങ്ങിയ ദ്വീപുകളില് അനേകം ശിഷ്യഗണങ്ങളുള്ള ഒരു അറബിക് പണ്ഡിതനും സൂഫിവര്യനുമായിരുന്നു പാടത്തകായില് ശൈഖ് മുഹമ്മദ് സലിഹ് മൌല. അബു ഉബൈദ് എന്ന തൂലികാനാമത്തില് പ്രസിദ്ധനായിരുന്ന ടി.കെ.അബ്ദുള്ള മൌലവി എന്ന വെളിയങ്കോട് സ്വദേശി രചിച്ച “കുശുണ്ടയും കുന്തിരിയും” എന്ന ആക്ഷേപഹാസ്യകൃതി അക്കാലത്ത് ഏറെ ചര്ച്ച ചെയ്യപ്പെട്ട ഗ്രന്ഥമായിരുന്നു. അന്യംനിന്നുപോയ അനുഷ്ഠാന കലകളുടെയും പ്രചുരപ്രചാരം സിദ്ധിച്ച മാപ്പിളകലകളുടെയും കേന്ദ്രമായിരുന്നു ഒരുകാലത്ത് ഈ ഗ്രാമം.
വെളിയങ്കോട് ഉമര് ഖാസി
*****************
ബ്രിട്ടിഷ് സാമ്രാജ്യത്വവിരോധിയും മത പണ്ഡിതനുമായുമായിരുന്നു ഉമർ ഖാസി (ജനനം: 1765 മരണം:1857 ജൂലൈ 15 ) 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നികുതി നിഷേധമടക്കമുള്ള സമരങ്ങളിലൂടെ അദ്ദേഹം ചെറുത്തു നിന്നു. അറബി മലയാളം ഭാഷയിൽ എഴുതിയിരുന്ന നിമിഷകവിയായും ഉമർ ഖാസി അറിയപ്പെടുന്നു

കൊടുങ്ങല്ലൂരിൽ വന്ന മാലികുൽ ഹബീബ് വഴി എറമത്താൽ ഇല്ലത്തിലെ ഹസ്സൻ എന്ന വ്യക്തിയുടെ പരമ്പരയിൽ പെട്ട താനൂർ ഖാളിയാരകത്ത് ആലി മുസ്ലിയാരുടെയും വെളിയങ്കോട് കാക്കത്തറ വീട്ടിൽ ആമിനയുടെയും രണ്ടാമത്തെ പുത്രനായിരുന്നു ഉമർ ഖാസി.

ടിപ്പുവിൻറെ പതനത്തിന് ശേഷം മലബാറിൽ ആധിപത്യമുറപ്പിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി ജന്മിത്ത അനുകൂല നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. മലബാറിലെ തൊഴിലാളികളിൽ അധികവും മാപ്പിളമാർ എന്നറിയപ്പെടുന്ന മുസ്ലിംകളായിരുന്നു.1772 നും 1822 നുമിടക്ക് 83 ലഹളകൾ മലബാറിൽ നടന്നു. ഉമർ ഖാസിയെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ബ്രിട്ടീഷ് വിരോധികളിൽ ഒരാളായാണ് അന്നത്തെ സ്വദർ അദാലത്ത് കോടതിയിലെ ജഡ്ജ് മദ്രാസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയത്. കനോലി സായിപ്പിൻറെ ഭരണകാലത്ത് ബ്രിട്ടിഷ് വിരുദ്ധരായ നേതാക്കളെ തടവിലാക്കാനും നാടുകടത്താനും പദ്ധതികൾ ആസൂത്രണം ചെയ്തതോടെ ഉമർ ഖാസിയുടെ ബ്രിട്ടീഷ് വിരോധം വർദ്ധിച്ചു. ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും അമിതമായും അന്യായമായും നികുതി ഈടാക്കുന്നതിനെ അദ്ദേഹം ചോദ്യംചെയ്തു. 'ദൈവത്തിൻറെ ഭൂമിക്ക് കരം ചുമത്താൻ ബ്രിട്ടീഷ്കാർക്ക് അവകാശമില്ല' എന്നായിരുന്നു അദ്ദേത്തിന്റെ വാദം. വെളിയങ്കോട് അംശം അധികാരി ഉമർ ഖാസിയുടെ സ്വത്തിന് നികുതി ചുമത്തിയപ്പോൾ അദ്ദേഹം അത് നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് ചാവക്കാട് കോടതിയിലേക്ക് വിളിച്ചു വരുത്തപ്പെട്ട ഉമർ ഖാസി ജഡ്ജിയായ തുക്ടി നീബു സായിപ്പിൻറെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി. തുക്ടിയുടെ കല്പ്പന പ്രകാരം ഉമർ ഖാസിയെ ജയിലിലടച്ചുവെങ്കിലും അദ്ദേഹം ജയിലിൽ നിന്നും രക്ഷപ്പെട്ടു.

വിവരമറിഞ്ഞ സായിപ്പ് മലബാർ കലക്ടർക്ക് സന്ദേശമയക്കുകയും അറസ്റ്റുചെയ്തു കലക്ടറുടെ അടുക്കൽ കൊണ്ടുചെല്ലാൻ ഉത്തരവിടുകയും ചെയ്തു. ഉമർ ഖാസിയെ അനുനയിപ്പിക്കാനും മാപ്പ് ചോദിക്കാനും നികുതിയടക്കാമെന്ന് സമ്മതിപ്പിക്കാനും കലക്ടർ ശ്രമിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 1819 ഡിസംബർ 18 ന് മെക്റിൻ സായ്പ് ഉമർ ഖാസിയെ ജയിലിലടച്ചു.

നികുതി ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തിൻറെ കാലത്തിനും പതിറ്റാണ്ടുകൾ മുമ്പ് ഒരു കേരളീയ ഗ്രാമത്തിൽ നികുതിനിഷേധ സമരം നടത്തി എന്നതാണ് ഉമർ ഖാസിയുടെ പ്രസക്തി